RSS

Sunday, November 25, 2012

പോക്കര്‍ക്കാന്റെ ട്രിപ്പ്



ഗള്ഫില്‍ നിന്നും വന്ന പോക്കര്‍ക്കാന്റെ വരവ് കണ്ടപ്പോള്‍ തന്നെ ഓട്ടോറിക്ഷ വിളിക്കാനാന് എന്നു എനിക്കു തോന്നി , വന്നു എന്റെ ഓട്ടോയും വിളിച്ച് പോയി .

പതിനഞ്ചു രൂപയുടെ ഓട്ടമായിരുന്നു , ഓട്ടം കഴിഞ്ഞപ്പോള്‍ പെഴ്സില്‍ നിന്നും ഒരു നോട്ട് എടുത്തു എന്റെ കീശയിലേക്ക് വെച്ചു തന്നിട്ട് " അത് വെച്ചോ " എന്നു പറഞ്ഞു .
മനസ്സില്‍ ഒരു ലഡു പൊട്ടി .

ഒരു അന്‍പത് രൂപയുടെ നോട്ട് ആയിരിയ്ക്കും എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു , ആദ്യം കണ്ട ഹോട്ടലില്‍ കയറി പൊറോട്ടയും ചിക്കനും അടിച്ചു  ഞാന്‍ കീശയില്‍ തപ്പി ആ നോട്ടെടുത്തു നോക്കിയപ്പോള്‍  എന്റെ കണ്ണു തള്ളിപ്പോയി , " പത്തു രൂപ "

വര്‍ഷങ്ങള്‍ക്ക് മുമ്പ് പോക്കര്‍ക്ക ഗള്ഫില്‍ പോവുന്നതിന് മുമ്പ് എട്ട് രൂപയായിരുന്നു അങ്ങോട്ടുള്ള ചാര്‍ജ് എന്നു പിന്നീട് ഞാന്‍ അറിഞ്ഞു 

Monday, September 10, 2012

എന്റെ നാട്



മറക്കുവാന്‍ കഴിയില്ലൊരുനാളും
മാറാത്തൊരെന്‍ സുന്ദരനാടെന്നും
മനസ്സില്‍ സൂക്ഷിക്കാന്‍
ഒരുപാടോര്‍മ്മകള്‍  നല്‍കിയെന്‍ കൂട്ടുകാരും 
സ്നേഹിച്ചു കൊതിതീരാത്ത
പാടങ്ങള്‍ , തോടുകളും
അമ്മിഞ്ഞ നല്‍കിയെന്‍
അമ്മ തന്‍ സ്നേഹവും
ഓര്‍മയായി മാറിയൊരെന്‍
ഒരുമ തന്‍ കൂട്ടവും
ഒരു മാത്ര കാണുവാന്‍
ചാരത്തണയുവാന്‍
കൊതിക്കുന്ന മനസ്സുമായി
കാത്തിരിപ്പൂ ഞാനെന്നുമീ
മരുനാട്ടിന്‍ തീരത്ത് 

Tuesday, August 14, 2012

സ്വാത്രന്ത്യം


 റമളാനിലെ സുബഹിക്ക് മുമ്പ് അത്താഴം കഴിച്ചു കമ്പ്യൂട്ടറിന്   മുമ്പിലെത്തി .  ഗള്‍ഫില്‍ ഇതൊക്കെ  തന്നെ അല്ലെ ഉള്ളൂ നമ്മുടെ വിനോദം ആയിട്ടുള്ളത് . നാളെ ഓഗസ്റ്റ്‌ 15 ആണ് , ബ്ലോഗില്‍ ഒരു പുതിയ  പോസ്റ്റിടണം എന്നാ ചിന്തയോടെ ഞാന്‍ ബ്ലോഗിന്റെ ന്യൂ പോസ്റ്റ്‌ ബട്ടണില്‍ ക്ലിക്ക് ചെയ്തു . സ്വാത്രന്ത്യം കിട്ടിയിട്ട് 65  വര്‍ഷമായി എന്നാല്‍  ഇന്ന് നടക്കുന്ന  രാഷ്ട്രീയ കൊലപാതകങ്ങള്‍ ,അഴിമതികള്‍ , വില വര്‍ധനവ്‌  ഇവക്കെതിരെ  എല്ലാം എഴുതണം മനസ്സില്‍ തീരുമാനിച്ചു .  എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് ,  ഇപ്പോള്‍  ഈ പറയുന്ന സ്വാതന്ത്ര്യം നമുക്ക് ഉണ്ടോ ?  ഒരു വലിയ പോസ്റ്റ്‌ തന്നെ ഇടണം തീരുമാനിച്ചു
                                          എഴുതാന്‍ തുടങ്ങുമ്പോള്‍ റൂമിലുള്ള മറ്റവന്റെ ശബ്ദം ' ലൈറ്റ് ഓഫാക്ക് ഇവിടെ ഉറങ്ങണം  , ഏതു സമയവും കമ്പ്യൂട്ടറില്‍  തന്നെ , നീ ഓഫാക്കുന്നോ അതോ ഞാന്‍ എണീക്കണോ ? '
                                           മനസ്സില്‍ ഒരു ഇടി വെട്ടിയ  പോലെ ആയി . കമ്പ്യൂട്ടറിന്റെ ഷട്ട് ഡൌണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു  എവിടെ ആര്‍ക്കാ സ്വാതന്ത്ര്യം ഉള്ളത് , ഒരു ലൈറ്റ് ഇടാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍ .................................,,,,,,,,,,,,,