RSS

Friday, April 24, 2015

Sunday, April 12, 2015

തിരൂര്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ്‌ മീറ്റ്‌ -2015

തിരൂര്‍ തുഞ്ചന്‍പറമ്പ് ബ്ലോഗ്‌ മീറ്റ്‌  -2015
***************************************
                             


  നേരത്തെ തന്നെ തീരുമാനിച്ച പോലെ അടുത്ത കുടുംബത്തിലെ കല്യാണത്തില്‍ പങ്കെടുത്ത് 11.50 ന് തിരൂരിലേക്ക്  ഓട്ടോയില്‍ യാത്ര തുടങ്ങി . വേഗം എത്താന്‍ വേണ്ടി മാക്സിമം സ്പീഡില്‍ തന്നെ പോയി . ഏകദേശം ഒരു മണിക്ക് അവിടെ എത്തി .ഗേറ്റില്‍ തന്നെ ബ്ലോഗര്‍ സംഗമത്തിന്റെ ബാനറുകള്‍ കണ്ടു , വണ്ടി പുറത്ത് പാര്‍ക്ക് ചെയ്ത് ഗേറ്റിനുള്ളിലേക്ക് നടന്നു .
                                     അവിടെ കുറെ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു . അവരുടെ മുഖത്തേക്ക് വളരെ ശ്രദ്ധയോടെ തന്നെ നോക്കി ഞാന്‍ മുമ്പോട്ട് നടന്നു . പരിചയമുള്ള ഒരു മുഖം പോലും അതില്‍ ഞാന്‍ കണ്ടില്ല . തിരിച്ചു പോയാലോ എന്ന ചിന്ത എന്നില്‍ ഉദിച്ചു . ഏതായാലും വന്നതല്ലേ എന്ന് വിചാരിച്ചു മെയിന്‍ ഹാളിന്റെ ഉള്ളിലേക്ക് ഒന്ന് എത്തി നോക്കി .
                                     അതാ ഒരാള്‍ നില്‍ക്കുന്നു ,ഒരു നിമിഷം ഞാന്‍ ആലോചിച്ചു , അതെ മുനീര്‍ക്ക തന്നെ നമ്മുടെ മുനീര്‍ ഇബ്രാഹിം . എന്നെ കണ്ടതും മുനീര്‍ക്ക അകത്തോട്ട് ക്ഷണിച്ചു പേര് റെജിസ്റ്റര്‍ ചെയ്തു . അബ്സര്‍ക്കയും അവിടെയുണ്ടായിരുന്നു . ഉച്ചഭക്ഷണത്തിനുള്ള നേരം ആണെന്നു മനസ്സിലായി .പിന്നെ മറ്റുള്ള ബ്ലോഗര്‍മാരെ കാണാന്‍ പുറത്തേക്ക് പോയി .
                                     അവിടെ അതാ കുറെ ആളുകള്‍ ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുക്കുന്നു , കുറച്ചാളുകള്‍ ഫോട്ടോ എടുക്കുന്നു . ഞാനും അവിടെ പോയി ഫോട്ടോ എടുക്കാന്‍ നിന്ന് കൊടുത്തു . പിന്നെ അവിടെയുള്ള ആളുകളെ ഞാന്‍ ശ്രദ്ധയോടെ നോക്കി . അതാ നില്‍ക്കുന്നു നമ്മുടെ പിള്ളേച്ച്ചന്‍ എന്ന രാഹുല്‍ പിള്ള , അന്‍വര്‍ ഹുസൈന്‍ക്ക , ഉട്ടോപ്പ്യന്‍ , സംഗീത്‌ വിനായകന്‍ ,റഫീക്ക് ഡിസൈന്‍ , രാഗേഷ് ആര്‍ ദാസ്  , ടാം ഷെരീഫ്ക്ക പിന്നെ സംഗീത്  അങ്ങനെ നേരിട്ടും അല്ലാതെയും കണ്ടു പരിചയമുള്ള ചില മുഖങ്ങള്‍ കണ്ടു .
                                   ഫോട്ടോ എടുപ്പിന് ശേഷം പലരും പരസ്പരം പരിചയപ്പെട്ടു കൊണ്ടിരുന്നു , ഇതിനിടക്ക് ടാം ഷെരീഫ് ഇക്കയെയും ബെഞ്ചി നെല്ലികലയെയും നേരില്‍ കണ്ടു സംസാരിച്ചു , അതിനിടക്ക് നൌഷാദ്‌ വടക്കേല്‍ അവിടെയെത്തി നേരില്‍ പരിചയപ്പെടാന്‍ പറ്റി . ഭക്ഷണം കഴിച്ചതിനു ശേഷം നാല് മണി വരെ " വായന കുറയുന്നു പുതിയ എഴുത്തുകള്‍ ഉണ്ടാവുന്നില്ല " എന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്തു . നിരവധി ബ്ലോഗര്‍മാര്‍ ഈ ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ പങ്കു വെച്ചു . ഇനി രണ്ടായിരത്തി പതിനേഴ്‌ ഏപ്രിലില്‍ വീണ്ടും സംഗമിക്കാമെന്ന പ്രതീക്ഷ സാബു കൊട്ടോട്ടിപങ്കു വെച്ചു . കൃത്യം നാല് മണിക്ക് തന്നെ അന്‍വര്‍ക്കയുടെ നന്ദി പറയലോടു കൂടി പരിപാടി പിരിച്ചു വിട്ടു . 
                                പിന്നെ ചെറു സംഘങ്ങളായി ഞങ്ങളില്‍ പലരും പരസ്പരം ഫോട്ടോ എടുത്തും  വിശേഷങ്ങള്‍ പങ്കു വെച്ചും കുറച്ച് നേരം കൂടി അവിടെ നിന്നു , പലരും ഇതിനിടക്ക് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ യാത്ര പറഞ്ഞു പോയിക്കൊണ്ടിരുന്നു . കൂതറ ഹാഷിം പിന്നെ പേരറിയാത്തതും അറിയുന്നതുമായ പല ബ്ലോഗര്‍മാരെയും പരിചയപ്പെടാന്‍ പറ്റി എന്നത് വളരെ വലിയ സന്തോഷം എന്നില്‍ ഉണ്ടാക്കി . ബാക്കിയുള്ള ബ്ലോഗര്‍മാരോട് യാത്ര പറഞ്ഞു നാലേ മുപ്പതിന് ഞാന്‍ തിരിച്ചു യാത്രയായി  .