റമളാനിലെ സുബഹിക്ക് മുമ്പ് അത്താഴം കഴിച്ചു കമ്പ്യൂട്ടറിന് മുമ്പിലെത്തി . ഗള്‍ഫില്‍ ഇതൊക്കെ തന്നെ അല്ലെ ഉള്ളൂ നമ്മുടെ വിനോദം ആയിട്ടുള്ളത് . നാളെ ഓഗസ്റ്റ് 15 ആണ് , ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റിടണം എന്നാ ചിന്തയോടെ ഞാന്‍ ബ്ലോഗിന്റെ ന്യൂ പോസ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു . സ്വാത്രന്ത്യം കിട്ടിയിട്ട് 65 വര്‍ഷമായി എന്നാല്‍ ഇന്ന് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ,അഴിമതികള്‍ , വില വര്‍ധനവ് ഇവക്കെതിരെ എല്ലാം എഴുതണം മനസ്സില്‍ തീരുമാനിച്ചു . എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് , ഇപ്പോള്‍ ഈ പറയുന്ന സ്വാതന്ത്ര്യം നമുക്ക് ഉണ്ടോ ? ഒരു വലിയ പോസ്റ്റ് തന്നെ ഇടണം തീരുമാനിച്ചു
എഴുതാന്‍ തുടങ്ങുമ്പോള്‍ റൂമിലുള്ള മറ്റവന്റെ ശബ്ദം ' ലൈറ്റ് ഓഫാക്ക് ഇവിടെ ഉറങ്ങണം , ഏതു സമയവും കമ്പ്യൂട്ടറില്‍ തന്നെ , നീ ഓഫാക്കുന്നോ അതോ ഞാന്‍ എണീക്കണോ ? '
മനസ്സില്‍ ഒരു ഇടി വെട്ടിയ പോലെ ആയി . കമ്പ്യൂട്ടറിന്റെ ഷട്ട് ഡൌണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു എവിടെ ആര്‍ക്കാ സ്വാതന്ത്ര്യം ഉള്ളത് , ഒരു ലൈറ്റ് ഇടാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍ .................................,,,,,,,,,,,,,