റമളാനിലെ സുബഹിക്ക് മുമ്പ് അത്താഴം കഴിച്ചു കമ്പ്യൂട്ടറിന് മുമ്പിലെത്തി . ഗള്‍ഫില്‍ ഇതൊക്കെ തന്നെ അല്ലെ ഉള്ളൂ നമ്മുടെ വിനോദം ആയിട്ടുള്ളത് . നാളെ ഓഗസ്റ്റ് 15 ആണ് , ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റിടണം എന്നാ ചിന്തയോടെ ഞാന്‍ ബ്ലോഗിന്റെ ന്യൂ പോസ്റ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്തു . സ്വാത്രന്ത്യം കിട്ടിയിട്ട് 65 വര്‍ഷമായി എന്നാല്‍ ഇന്ന് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ,അഴിമതികള്‍ , വില വര്‍ധനവ് ഇവക്കെതിരെ എല്ലാം എഴുതണം മനസ്സില്‍ തീരുമാനിച്ചു . എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് , ഇപ്പോള്‍ ഈ പറയുന്ന സ്വാതന്ത്ര്യം നമുക്ക് ഉണ്ടോ ? ഒരു വലിയ പോസ്റ്റ് തന്നെ ഇടണം തീരുമാനിച്ചു
എഴുതാന്‍ തുടങ്ങുമ്പോള്‍ റൂമിലുള്ള മറ്റവന്റെ ശബ്ദം ' ലൈറ്റ് ഓഫാക്ക് ഇവിടെ ഉറങ്ങണം , ഏതു സമയവും കമ്പ്യൂട്ടറില്‍ തന്നെ , നീ ഓഫാക്കുന്നോ അതോ ഞാന്‍ എണീക്കണോ ? '
മനസ്സില്‍ ഒരു ഇടി വെട്ടിയ പോലെ ആയി . കമ്പ്യൂട്ടറിന്റെ ഷട്ട് ഡൌണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു എവിടെ ആര്‍ക്കാ സ്വാതന്ത്ര്യം ഉള്ളത് , ഒരു ലൈറ്റ് ഇടാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാത്ത ഞാന്‍ .................................,,,,,,,,,,,,,
അഹ ഹ ഹ ...പേടിക്കണ്ട ഇവിടെ സ്വാതന്ത്ര്യമുണ്ട്.....തുടരുക!
ReplyDeleteആദ്യമായി ഇവിടെ വന്നതിനും കമന്റ് ഇട്ടതിനും നന്ദി ,,,,,,,,,
Deleteരസകരം ,എനിക്ക് അറിയാം മുറിയിലെ അവസ്ഥ . ആശംസകള്‍
ReplyDeleteഅഭിപ്രായത്തിനു നന്ദി
Deleteha ha പ്രവാസ ഗദ്ഗദങ്ങൾ.....
ReplyDeleteഈ വേഡ് വാരിഫിക്കേഷൻ എടുത്ത് ദൂരെക്കള...
ധൈര്യം ആയി എഴുതിക്കോ.... ഇവിടെ ഫുള്‍ ഫ്രീഡം ആണ് ആരും കയ്യില്‍ പിടിക്കാന്‍ വരില്ല... ഇനി ആരെങ്കിലും ചോദിയ്ക്കാന്‍ വന്നാല്‍ തന്നെ ഈ തെമ്മടിയോട് പറഞ്ഞാല്‍ മതി... സ്വാതന്ത്ര്യം വാങ്ങി ഞാന്‍ കൈയില്‍ തരാം.... ആശംസകള്‍ സുഹൃത്തെ...
ReplyDeleteഅക്ഷരങ്ങള്‍ക്ക് കൂട്ടായി ഒരു മുതല് കൂടിക് ,,എഴുതൂ വാനം പോലെ വളരൂ ആശംസകള്‍ ,വീണ്ടും വരാം
ReplyDeleteസ്വാതന്ത്ര്യം എഴുത്തിന് കിട്ടട്ടെ എന്ന് മാത്രം ആശംസിക്കുന്നു...
ReplyDeleteഹഹ.... നമുക്ക് മൂന്നാം "വാര്‍ ഓഫ് ഇന്‍ഡിപെണ്ടന്‍സ്"" "തുടങ്ങാം.... ലൈറ്റ് ഓണാക്കാനുള്ള സ്വാതന്ത്ര്യത്തിനായി... ആശംസകള്‍...
ReplyDeleteയാത്രക്കാരാ സ്വതന്ത്രമായി യാത്ര തുടരുക
ReplyDeleteപടന്നക്കാരന്‍ , കുമ്മാട്ടി , വിഗ്നേഷ് , നസീം ,അനാമിക , ബാസില്‍ . പുണ്യവാളന്‍ ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി
ReplyDeleteസ്വതാന്ത്ര്യം ഇല്ലാത്ത ദിനങ്ങൾ
ReplyDeleteഅക്രമങ്ങളൊന്നും പ്രവര്‍ത്തിച്ചുകളയരുതു കേട്ടോ.. കമ്പിയെണ്ണി മടുത്തുപോകും. പറഞ്ഞില്ലാന്നുവേണ്ട..
ReplyDeleteഹഹഹ...ഇതിഷ്ടപ്പെട്ടു
ReplyDeleteഎന്തായാലും കമന്റ് ചെയ്യാനുള്ള സ്വാതന്ത്ര്യമെങ്കിലുമുണ്ടല്ലോ
സലിം വീമ്പൂരിന്‍റെ വീമ്പുപറച്ചില്‍ കേള്‍ക്കാനായി കാത്തിരിക്കുന്നു,എല്ലാ ആശംസകളും
ReplyDeleteവീമ്പുകള്‍ ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂ ,,,,
Deleteആഗ്രഹങ്ങള്‍ക്ക്, സ്വപ്നങ്ങള്‍ക്ക് ഒന്നും വിലങ്ങുതടിയാവരുത്.
ReplyDeleteഒരു ടേബിള്‍ ലാമ്പ് വാങ്ങൂ, മനസിലുള്ളത് വെളിച്ചം കാണിക്കൂ......
പുതുമുഖ ബ്ലോഗര്‍ക്ക് ആശംസകള്‍.,!!!!!
ഷാജു അത്താണിക്കല്‍ , ശ്രീക്കുട്ടന്‍ , ajith , KOYAS..KODINHI , ജോസെലെറ്റ് എം ജോസഫ് ഈ സന്ദർശനത്തിനും
ReplyDeleteവായനക്കും നന്ദി, ഇനിയും വരുമല്ലോ
വായിച്ചു ,ഇഷ്ടപ്പെട്ടു .ഒരു അഭിപ്രായം എഴുതാന്‍ നോക്കുമ്പോള്‍............അടുത്ത കട്ടിലില്‍ കിടക്കുന്ന നാസര്‍:അള്ളാനെ ബിജാരിച്ചു ജ്ജ് ആ എന്റര്‍ ബട്ടന്‍ ഒന്ന് പതുക്കെ നെക്കൂഷ്ടാ ....ബടെ ബാക്കില്ലോര്‍ക്ക് ഒറങ്ങണം
ReplyDelete..............ഇനീ എപ്പഴാ എനിക്കൊക്കെ ഫ്രീഡം കിട്ടുക
വളരെ ചെറിയ കുറിപ്പില്‍ സ്വാതന്ത്ര്യത്തെ രസകരമായി അവതരിപ്പിച്ചു. ഗള്‍ഫിലെ ബാച്ച്ലര്‍ റൂമിന്‍റെ അവസ്ഥ വളരെ നന്നായി അറിയാന്‍ കഴിയുന്നത് കൊണ്ട് പെട്ടെന്ന് തന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഓണാശംസകള്‍.
ReplyDeleteപോസ്റ്റുകൾ വരട്ടെ
ReplyDeleteMajeed , Viddiman , അറേബ്യന്‍ എക്സ്പ്രസ്സ് , Sumesh Vasu ഇവിടെ വന്നതിനും വായിച്ചതിനും നന്ദി
ReplyDeleteഹ ഹ ഞാന്‍ ഏതായാലും ആ സ്വതന്ത്ര്യം ഉപയോഗിക്കുകയാ ലൈകിനും കമെന്റിനുമുള്ള .,.,.,.
ReplyDelete