RSS

Monday, September 10, 2012

എന്റെ നാട്



മറക്കുവാന്‍ കഴിയില്ലൊരുനാളും
മാറാത്തൊരെന്‍ സുന്ദരനാടെന്നും
മനസ്സില്‍ സൂക്ഷിക്കാന്‍
ഒരുപാടോര്‍മ്മകള്‍  നല്‍കിയെന്‍ കൂട്ടുകാരും 
സ്നേഹിച്ചു കൊതിതീരാത്ത
പാടങ്ങള്‍ , തോടുകളും
അമ്മിഞ്ഞ നല്‍കിയെന്‍
അമ്മ തന്‍ സ്നേഹവും
ഓര്‍മയായി മാറിയൊരെന്‍
ഒരുമ തന്‍ കൂട്ടവും
ഒരു മാത്ര കാണുവാന്‍
ചാരത്തണയുവാന്‍
കൊതിക്കുന്ന മനസ്സുമായി
കാത്തിരിപ്പൂ ഞാനെന്നുമീ
മരുനാട്ടിന്‍ തീരത്ത് 

22 comments:

  1. അറിയുന്ന പോലെ ഇനിയും എഴുതു ..നന്നായിടുണ്ട് ..ആശംസകള്‍

    ReplyDelete
    Replies
    1. ഇവിടെ വന്നു വായിച്ചതിനും ആദ്യ കമന്റിനും നന്ദി

      Delete
  2. നോസ്ടല്ജിയ കൊണ്ട് തുടങ്ങുന്നത് കൊള്ളാം, പിന്നെയും അതില്‍തന്നെ കടിച്ചു തൂങ്ങാതിരുന്നാല്‍ മതി. കാരണം ഞാനുള്‍പടെ ദശലക്ഷം പ്രവാസികള്‍ ആ കയറില്‍ തൂങ്ങി നില്‍ക്കുന്നതിനാല്‍ നേര്‍ത്ത് പൊട്ടാന്‍ സാധ്യതയുണ്ട്.

    ReplyDelete
    Replies
    1. ഞാന്‍ ഇപ്പൊ ഇതില്‍ ഒരു പുതുമുഖം ആണ് എന്ന് പറയാം , വിഷയങ്ങള്‍ മാറ്റി മാറ്റി എഴുതാന്‍ ശ്രമിക്കാം . അഭിപ്രായത്തിനും വായിച്ചതിനും നന്ദി

      Delete
  3. പ്രവാസിയുടെ രോദനം... നനായി...

    ReplyDelete
  4. അവസാന വരിക്കു എന്തോ പൊരുത്തക്കേട്‌ ..ഇനിയും എഴുതൂ

    ReplyDelete
    Replies
    1. എഡിറ്റ്‌ ചെയ്തപ്പോ മാറിപ്പോയതാ , ഇപ്പൊ ശരിയാക്കി , ഈ അഭിപ്രായത്തിനു വളരെ അധികം നന്ദി . കൂടാതെ വന്നതിനും വായിച്ചതിനും നന്ദി

      Delete
  5. സലിം നിന്‍റെ ഉള്ളില്‍ ഒരു കവി ഉറങ്ങി കിടപ്പുണ്ടന്നകാര്യം ഞങള്‍ ഇപ്പോയാണ് അറിയുന്നത്. കവിത വളരെ മനോഹര മയിട്ടുണ്ട്. ഇനിയും ഒരു പാട് കവിതകള്‍ എയുതു.

    ReplyDelete
    Replies
    1. ഹി ഹി ഹീ ,, മൂട്ടയുടെ കടി കിട്ടിയപ്പോ ആ ഉറങ്ങിക്കിടന്ന കവി ഉണര്ന്നതാ . വായിച്ചതിനും അഭിപ്രായത്തിനും നന്ദി

      Delete
  6. Replies
    1. നമ്മള്‍ നാട് വിട്ടു മറു നാടിലേക്ക് പോവുമ്പോള്‍ മാത്രമേ നമ്മുടെ നാടിന്റെ സൌന്ദര്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ , വന്നതിനും അഭിപ്രായത്തിനും നന്ദി

      Delete
  7. പ്രവാസി നൊമ്പരം നന്നായി. ഒന്ന് ശ്രമിച്ചാല്‍ ഇനിയും നന്നാവും എന്ന് തോന്നുന്നു.

    ReplyDelete
  8. Iniyum nannayi ezhuthanam.. vayikkan njangal orupaadu per undu tto..

    ReplyDelete
  9. കൊള്ളം ഇനിയും പോരട്ടെ

    ReplyDelete
  10. എഴുതുക ഇനിയും ഇനിയും. ആശംസകള്‍.

    ReplyDelete
  11. കൊള്ളാല്ലോ..വ്യത്യസ്തതയുള്ള വിഷയങ്ങള്‍ എഴുതാന്‍ ശ്രമിക്കുക.

    ReplyDelete
  12. Sangeeth Vinayakan
    Sumesh Vasu
    Banu
    വെള്ളിക്കുളങ്ങരക്കാരന്‍
    വായനക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete
  13. പോരട്ടങ്ങനെ പോരട്ടെ

    ReplyDelete
  14. ഓര്‍മ്മകളില്‍ മുളക്കുന്ന കവിതകള്‍ .. നിനവിലൂടെ വളര്‍ന്നു കാലത്തിനൊപ്പം ഉയരണം .. എല്ലാ ആശംസകളും...

    ReplyDelete
  15. എഴുതുക ഇനിയും ഇനിയും

    ReplyDelete
  16. .കൊള്ളാം ..ഇഷ്ടായി .. മറു നാട്ടിൻ തീരത്ത് എന്നാക്കി മാറ്റൂ .

    ReplyDelete