ഗള്ഫില്‍ നിന്നും വന്ന പോക്കര്‍ക്കാന്റെ വരവ് കണ്ടപ്പോള്‍ തന്നെ ഓട്ടോറിക്ഷ വിളിക്കാനാന് എന്നു എനിക്കു തോന്നി , വന്നു എന്റെ ഓട്ടോയും വിളിച്ച് പോയി .
പതിനഞ്ചു രൂപയുടെ ഓട്ടമായിരുന്നു , ഓട്ടം കഴിഞ്ഞപ്പോള്‍ പെഴ്സില്‍ നിന്നും ഒരു നോട്ട് എടുത്തു എന്റെ കീശയിലേക്ക് വെച്ചു തന്നിട്ട് " അത് വെച്ചോ " എന്നു പറഞ്ഞു .
മനസ്സില്‍ ഒരു ലഡു പൊട്ടി .
ഒരു അന്‍പത് രൂപയുടെ നോട്ട് ആയിരിയ്ക്കും എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു , ആദ്യം കണ്ട ഹോട്ടലില്‍ കയറി പൊറോട്ടയും ചിക്കനും അടിച്ചു ഞാന്‍ കീശയില്‍ തപ്പി ആ നോട്ടെടുത്തു നോക്കിയപ്പോള്‍ എന്റെ കണ്ണു തള്ളിപ്പോയി , " പത്തു രൂപ "
വര്‍ഷങ്ങള്‍ക്ക് മുമ്പ് പോക്കര്‍ക്ക ഗള്ഫില്‍ പോവുന്നതിന് മുമ്പ് എട്ട് രൂപയായിരുന്നു അങ്ങോട്ടുള്ള ചാര്‍ജ് എന്നു പിന്നീട് ഞാന്‍ അറിഞ്ഞു
"പോ കർ കായ്" ആയില്ലേ? അതായത് കായ് പോയില്ലേന്ന്?
ReplyDeleteകൊളളാം.. ഓരോ പ്രാവശ്യം നാട്ടില്‍ പോകുമ്പോളും ഓരോന്നിന്‍റെ വില മാറുന്നതു കണ്ട് ഞെട്ടുന്ന പ്രവാസി..
ReplyDeleteഒന്ന് നോക്കായിരുന്നില്ലേ
ReplyDeleteഒരവധിക്കാലത്ത് ബസില്‍ കയറി പഴയ ചാര്‍ജ് കൊടുത്തപ്പോള്‍ കണ്ടക്ടര്‍ കളിയാക്കീട്ടുണ്ട് എന്നെ
ReplyDeleteപ്രാവസിയെ തന്നെ വച്ചു അല്ലേ
ReplyDeleteഇതാണ് പോക്കര്‍ക്ക പറ്റിച്ച പണി എട്ടിന് പത്തിന്‍റെ നോട്ടു കൊടുത്ത് എട്ടിന്റെ പണി യാക്കുന്ന പണി
ReplyDeleteഅപ്പോ പോക്കർക്കാക്ക് ഗൾഫിൽ പത്രോം വാർത്തകളുമൊന്നും ഇല്ലായിരുന്നോ??
ReplyDeleteഅതോണ്ടുള്ളത് കായിച്ചാ മതീന്നു പോക്കരിക്കയും കരുതിക്കാണും :)
ReplyDelete:)
ReplyDelete