ഇന്റെര്‍നെറ്റിന് മുപ്പതു വയസ്സ് തികഞ്ഞിരിക്കുന്നു , ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് ഇന്റെര്‍നെടും സോഷ്യല്‍ മീഡിയയും അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്നു . 2010 ജൂണില്‍ അമ്പത് കോടി തികഞ്ഞ ഫെയ്സ്ബുക്കിലെ അംഗങ്ങളുടെ എണ്ണം 2012 സെപ്റ്റെംബര്‍ പതിനാലിന് നൂറ് കോടി കവിഞ്ഞു .
താക്കറെ വിരുദ്ധ പോസ്റ്റ് ഇട്ടതിന് മുംബയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത നമ്മള്‍ കണ്ടതാണ് , ഡെല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ഫോട്ടോ എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഒരു മലയാളി പെണ്‍ കുട്ടിയുടേതാണ് എന്ന കാര്യം പിന്നീട് എല്ലാവരും അറിഞ്ഞതാണ് . നിരവധി പേജുകളും ആളുകളും ആ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തു . നിരപരാടിയായ ഒരു കുട്ടിയുടെ ജീവിതം വെച്ച് നടത്തുന്ന കളികള്‍ അംഗീകരീക്കാന്‍ കഴിയുമോ ? ?
നാല് ദിവസം മുമ്പ് ഫെയ്സ്ബുക്കില്‍ വന്ന ഒരു വാര്‍ത്തയാണ് സ്വന്തം പേരില്‍ റജിസ്റ്റര്‍ ചെയ്ത സിമ്മില്‍ നിന്നും നാട്ടിലേക്കു ഇന്‍റര്‍നെറ്റ് കാള്‍ വിളിക്കരുത് എന്നു തുടങ്ങുന്ന ഫോട്ടോ പോസ്റ്റ് ,
ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ പലരും പേടിച്ച് നില്‍ക്കുന്ന സമായത്താണ് അതിന്റെ നിജസ്ഥിതി പുറത്തു വന്നത് .
ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ സൈറ്റിലൂടെ കാണുന്ന എന്തും സത്യാവസ്ഥ അറിയുന്നതിന് മുമ്പ് അപ്പാടെ വിശ്വസിച്ച് ഷെയര്‍ ചെയ്യാതിരിക്കുക , മത വികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇടാതിരിക്കുക , കാണുന്ന എന്തിനും ലൈക്ക് അടിക്കുന്നതിന് മുമ്പ് അതിലെ ഉള്ളടക്കം വായിച്ചു നോക്കുക , അല്ലെങ്കില്‍ ചിലപ്പോള്‍ ജയിലേക്കാവും അടുത്ത യാത്ര .
സ്വന്തം കണ്ടു പിടുത്തങ്ങളെ വരെ പ്രവാചകന്റെയും മഹത്തുക്കളുടെയും വാക്കുകള്‍ ആയും പ്രചരിപ്പിക്കുന്നത് കണ്ടിട്ട്
ReplyDeleteഎതോന്നിന്റെ സാധ്യതയും നാം നല്ല രീതിയില്‍ ഉപയോഗിക്കാന്‍ പഠിക്കണം ഇല്ലെങ്കില്‍ അത് നമുക്ക് തന്നെ വിനയാകും
നുണകഥയിൽ മലായാളി മുന്നിൽ തന്നെ
ReplyDeleteചിലര്‍ പോസ്റ്റ് മുഴുവന്‍ വായിക്കാതെ പോലും ഷെയര്‍ ചെയുന്നവരാന്.
ReplyDeleteനല്ലതും ചീത്തയും തിരിച്ചറിയാന്‍ കഴിയണം... പ്രത്യേകിച്ച് ഇന്റെര്‍നെറ്റിന്റെ മാസ്മര ലോകത്ത്.. അല്ലെങ്കില്‍ പെട്ട് പോകും..
ReplyDeleteകാള പെറ്റ് എന്ന് കേക്കുമ്പോള്‍ കയര്‍ എടുക്കുന്നവര്‍ ആണ് അധികവും..അല്ലെ?...
ReplyDeleteകൊള്ളാം...നല്ലകാര്യം ...
ReplyDeleteഗുഡ് ..
ReplyDeleteമാസ്മരതയുടെ ലോകത്ത് ജീവിക്കുന്നവർ ഒരുപാടുണ്ട്..
ReplyDeleteഇത് പോലെ എത്ര എത്ര കള്ളങ്ങള്‍.....
ReplyDeleteവല
ReplyDeleteസത്യങ്ങളെക്കാള്‍ കൂടുതല്‍ കള്ളങ്ങള്‍ പ്രചരിക്കുന്ന മീഡിയമായി മാറിക്കഴിഞ്ഞു FB. കൂടുതല്‍ പേരും അതെല്ലാം വിശ്വസിക്കുന്നു എന്നതാണ് സങ്കടം
ReplyDeleteഎന്താ വിശ്വസിക്കേണ്ടത് എന്താ വിശ്വസിക്കേണ്ടത് എന്ന സംശയം തീരുന്നേയില്ല. എഫ് ബി ലോകം എത്ര എത്ര മനോഹരം ല്ലേ ഹ ഹ ഹ
ReplyDeleteഅസത്യങ്ങളുടെ പുറകെ പോകുന്ന പ്രവണത കൂടുതലായി കാണുന്നു ...
ReplyDeleteശ്രദ്ധിക്കുക തന്നെ .............അല്ലേ.......
ReplyDeleteലുങ്കി ന്യൂസാണ് നെറ്റിനേക്കാളും വേഗമേറിയത്..
ReplyDeletenannaayi paranju . sharikkum ithokke ellavarum ariyenda karyangalaanu @PRAVAAHINY
ReplyDeleteപോസ്റ്റ് കാണാന്‍ വൈകി ,ഏതു വാര്‍ത്തയും എളുപ്പം ലോകത്തിന്റെ നാനാഭാഗത്തുമുള്ളവര്‍ക്ക് എത്തിക്കാനാവും ഇത്തരം മീഡിയകള്‍ വഴി. എന്നാല്‍ പലരും ഇത് ദുരുപയോഗം ചെയ്യുന്നു എന്ന് പറയാതെ വയ്യ ,,കാലികമായ ഒരു കുറുപ്പിന് നന്ദി സലിം .
ReplyDeleteപോസ്റ്റ് കാണാന്‍ ഞാനും വൈകി. എന്തും നല്ലതിനും ചീത്ത്യ്ക്കും ഉപയോഗിക്കാന്‍ ആവുമല്ലോ. കത്തി കൊണ്ട് കറിക്ക് അറിയാനും, ഒരാളെ കൊല്ലാനും പറ്റും. എന്ത് ചെയ്യണം എന്ന് നമ്മള്‍ തന്നെ തീരുമാനിക്കണം.
ReplyDelete