RSS

Wednesday, February 27, 2013

" ഒരു കണ്ണാടിക്കഥ " ഹൃസ്വ ചിത്രം


കണ്ണുണ്ടാവുമ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നു കേട്ടിട്ടില്ലേ , എന്നാല്‍ കാഴ്ചക്കുറവ് ഉണ്ടെങ്കിലോ , കണ്ണാടി വെക്കണം. കണ്ണിന് കാഴ്ചക്കുറവുള്ളവരെ സഹായിക്കാനുള്ള ഉപാധിയാണ് കണ്ണട , കണ്ണിനെ പൊടിപടലങ്ങളില്‍ നിന്നു സംരക്ഷിക്കാനും അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന്‍ സംരക്ഷിക്കാനും ഒരു അലങ്കാരമായും ആളുകള്‍ ഇന്ന്‍ കണ്ണട ഉപയോഗിക്കുന്നുണ്ട് . 

ഞാന്‍ സ്ഥിരമായി കണ്ണട വെക്കുന്ന ഒരാളാണ് , എന്‍റെ കണ്ണിന് മേലെ ഈ സാധനം ഫിറ്റ് ചെയ്തിട്ട് പത്ത് വര്‍ഷം കഴിഞ്ഞു , കണ്ണിനെന്തോ കാഴ്ചക്കുറവ് തോണിയപ്പോള്‍ ഡോക്ടറെ ഒന്നു കാണിച്ചതിനു ശേഷമാണ് ഈ സാധനം എന്‍റെ സന്തതസഹചാരിയായത് . ആദ്യമൊക്കെ കണ്ണട വെക്കാന്‍ ഇത്തിരി ഉല്‍സാഹം തോന്നിയെങ്കിലും പിന്നീട് ഒരു ശല്യം പോലെ തോന്നിയെന്നത് സത്യം . ഇടക്ക് പരിശോധന നടത്തിയപ്പോള്‍ ഡോക്ടറോട് ലേസര്‍ ചികില്‍സയെപ്പറ്റി ചോദിച്ചപ്പോള്‍ അത് ഇപ്പോള്‍ തന്നെ ചെയ്യണ്ട എന്ന്‍ പറയുകയും ചെയ്തു . ലേസര്‍ ചികില്‍സയുടെ പിന്നാമ്പുറങ്ങള്‍ എന്ന പോസ്റ്റ് ( ഇവിടെ  ക്ലിക്ക് ചെയ്തു വായിക്കാം )  വായിച്ചപ്പോള്‍ ഇനി ഒരിയ്ക്കലും ലേസര്‍ ചെയ്യില്ല എന്ന്‍ തീരുമാനിച്ചു . ഇത്രയും പറഞ്ഞത് എന്റെ സ്വന്തം കാര്യം .

ചില ആളുകള്‍ അലങ്കാരമായി കണ്ണടകള്‍ ഉപയോഗിക്കാറുണ്ട് , ചിലര്‍ മറ്റുള്ളവര്‍  ഉപയോഗിക്കുന്ന കണ്ണടകള്‍ വെക്കുന്നു , പറഞ്ഞു വന്നത് " ഒരു കണ്ണാടിക്കഥ " എന്ന ഹൃസ്വ ചിത്രത്തെ കുറിച്ചാണ് . വ്യത്യസ്ഥമായ ഒരു കഥയെ വളരെ ലളിതമായി  പറയുന്ന ഷോര്‍ട്ട് ഫിലിം ആണ് " ഒരു കണ്ണാടിക്കഥ " . സിനിമാ പാരസൈഡോ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇതില്‍ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും ആയത് . ബിലാഹരി കെ രാജ് സംവിധാനവും ,  മഹേഷ് ഗോപാല്‍ കഥയും തിരക്കഥയും , ജോബി തുരുത്തേല്‍ എഡിറ്റിങ്ങും , സുബിന്‍ സുധര്‍മന്‍ ക്യാമറയും  ചെയ്ത ഈ ഹൃസ്വ ചിത്രത്തിന്‍റെ പ്രിവ്യു ഫെബ്രുവരി 17നാണ് തിരുവനന്തപുരം കവിതയിലും എറണാകുളം നിളയിലും നടത്തിയത് . പ്ലസ് ടുവിന് പഠിക്കുന്ന അനു എന്ന പെണ്കുട്ടി സമൂഹത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാനായി കണ്ണാടി വെക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ ഗതികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം . ഒരു ഹൃസ്വ ചിത്രം എന്നതിലപ്പുറം ഒരു നല്ല സന്ദേശം കൂടി ഈ ചിത്രം നമുക്ക് നല്‍കുന്നു .


8 comments:

  1. നന്നായി, കൂടുതല്‍ കാര്യങ്ങള്‍ കണ്ട ശേഷം പറയാം ട്ടോ... കൂട്ടുകാര്‍ക്ക് ആശംസകള്, സലീമിനു നന്ദി

    ReplyDelete
  2. കണ്ടിരിക്കാന്‍ രസമുണ്ട്; ചിത്രീകരണവും നന്നായിട്ടുണ്ട്...

    ReplyDelete
  3. വളരെ നല്ലൊരു പോസ്റ്റ്

    ReplyDelete
  4. ചിത്രം വലിയ തെറ്റില്ല .. ആശംസകള്‍ !

    ReplyDelete
  5. ഭാവുകങ്ങള്‍

    ReplyDelete
  6. കൊള്ളാം മാഷേ രസകരമായി പറഞ്ഞു .. നല്ല ഒരു പരിചയപ്പെടുത്തല്‍...

    ReplyDelete
  7. ഇത് മുന്നോട്ടുള്ള കുതിപ്പിനു മുമ്പുള്ള ചെറിയൊരു കിതപ്പുമാത്രമാവട്ടെ...
    കൂടുതല് തികവോടൊ...
    വീണ്ടും കാണാം...

    ReplyDelete