മറക്കുവാന്‍ കഴിയില്ലൊരുനാളും
മാറാത്തൊരെന്‍ സുന്ദരനാടെന്നും
മനസ്സില്‍ സൂക്ഷിക്കാന്‍
ഒരുപാടോര്‍മ്മകള്‍ നല്കിയെന് കൂട്ടുകാരും
സ്നേഹിച്ചു കൊതിതീരാത്ത
പാടങ്ങള്‍ , തോടുകളും
അമ്മിഞ്ഞ നല്കിയെന്
അമ്മ തന് സ്നേഹവും
ഓര്‍മയായി മാറിയൊരെന്‍
ഒരുമ തന് കൂട്ടവും
ഒരു മാത്ര കാണുവാന്‍
ചാരത്തണയുവാന്‍
കൊതിക്കുന്ന മനസ്സുമായി
കാത്തിരിപ്പൂ ഞാനെന്നുമീ
മരുനാട്ടിന് തീരത്ത്