RSS

Sunday, November 25, 2012

പോക്കര്‍ക്കാന്റെ ട്രിപ്പ്



ഗള്ഫില്‍ നിന്നും വന്ന പോക്കര്‍ക്കാന്റെ വരവ് കണ്ടപ്പോള്‍ തന്നെ ഓട്ടോറിക്ഷ വിളിക്കാനാന് എന്നു എനിക്കു തോന്നി , വന്നു എന്റെ ഓട്ടോയും വിളിച്ച് പോയി .

പതിനഞ്ചു രൂപയുടെ ഓട്ടമായിരുന്നു , ഓട്ടം കഴിഞ്ഞപ്പോള്‍ പെഴ്സില്‍ നിന്നും ഒരു നോട്ട് എടുത്തു എന്റെ കീശയിലേക്ക് വെച്ചു തന്നിട്ട് " അത് വെച്ചോ " എന്നു പറഞ്ഞു .
മനസ്സില്‍ ഒരു ലഡു പൊട്ടി .

ഒരു അന്‍പത് രൂപയുടെ നോട്ട് ആയിരിയ്ക്കും എന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു , ആദ്യം കണ്ട ഹോട്ടലില്‍ കയറി പൊറോട്ടയും ചിക്കനും അടിച്ചു  ഞാന്‍ കീശയില്‍ തപ്പി ആ നോട്ടെടുത്തു നോക്കിയപ്പോള്‍  എന്റെ കണ്ണു തള്ളിപ്പോയി , " പത്തു രൂപ "

വര്‍ഷങ്ങള്‍ക്ക് മുമ്പ് പോക്കര്‍ക്ക ഗള്ഫില്‍ പോവുന്നതിന് മുമ്പ് എട്ട് രൂപയായിരുന്നു അങ്ങോട്ടുള്ള ചാര്‍ജ് എന്നു പിന്നീട് ഞാന്‍ അറിഞ്ഞു