ഇന്റെര്‍നെറ്റിന് മുപ്പതു വയസ്സ് തികഞ്ഞിരിക്കുന്നു , ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് ഇന്റെര്‍നെടും സോഷ്യല്‍ മീഡിയയും അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്നു . 2010 ജൂണില്‍ അമ്പത് കോടി തികഞ്ഞ ഫെയ്സ്ബുക്കിലെ അംഗങ്ങളുടെ എണ്ണം 2012 സെപ്റ്റെംബര്‍ പതിനാലിന് നൂറ് കോടി കവിഞ്ഞു .
താക്കറെ വിരുദ്ധ പോസ്റ്റ് ഇട്ടതിന് മുംബയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത നമ്മള്‍ കണ്ടതാണ് , ഡെല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ഫോട്ടോ എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഒരു മലയാളി പെണ്‍ കുട്ടിയുടേതാണ് എന്ന കാര്യം പിന്നീട് എല്ലാവരും അറിഞ്ഞതാണ് . നിരവധി പേജുകളും ആളുകളും ആ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തു . നിരപരാടിയായ ഒരു കുട്ടിയുടെ ജീവിതം വെച്ച് നടത്തുന്ന കളികള്‍ അംഗീകരീക്കാന്‍ കഴിയുമോ ? ?
നാല് ദിവസം മുമ്പ് ഫെയ്സ്ബുക്കില്‍ വന്ന ഒരു വാര്‍ത്തയാണ് സ്വന്തം പേരില്‍ റജിസ്റ്റര്‍ ചെയ്ത സിമ്മില്‍ നിന്നും നാട്ടിലേക്കു ഇന്‍റര്‍നെറ്റ് കാള്‍ വിളിക്കരുത് എന്നു തുടങ്ങുന്ന ഫോട്ടോ പോസ്റ്റ് ,
ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ പലരും പേടിച്ച് നില്‍ക്കുന്ന സമായത്താണ് അതിന്റെ നിജസ്ഥിതി പുറത്തു വന്നത് .
ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ സൈറ്റിലൂടെ കാണുന്ന എന്തും സത്യാവസ്ഥ അറിയുന്നതിന് മുമ്പ് അപ്പാടെ വിശ്വസിച്ച് ഷെയര്‍ ചെയ്യാതിരിക്കുക , മത വികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇടാതിരിക്കുക , കാണുന്ന എന്തിനും ലൈക്ക് അടിക്കുന്നതിന് മുമ്പ് അതിലെ ഉള്ളടക്കം വായിച്ചു നോക്കുക , അല്ലെങ്കില്‍ ചിലപ്പോള്‍ ജയിലേക്കാവും അടുത്ത യാത്ര .