RSS

Wednesday, February 27, 2013

" ഒരു കണ്ണാടിക്കഥ " ഹൃസ്വ ചിത്രം


കണ്ണുണ്ടാവുമ്പോള്‍ കണ്ണിന്റെ വില അറിയില്ല എന്നു കേട്ടിട്ടില്ലേ , എന്നാല്‍ കാഴ്ചക്കുറവ് ഉണ്ടെങ്കിലോ , കണ്ണാടി വെക്കണം. കണ്ണിന് കാഴ്ചക്കുറവുള്ളവരെ സഹായിക്കാനുള്ള ഉപാധിയാണ് കണ്ണട , കണ്ണിനെ പൊടിപടലങ്ങളില്‍ നിന്നു സംരക്ഷിക്കാനും അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന്‍ സംരക്ഷിക്കാനും ഒരു അലങ്കാരമായും ആളുകള്‍ ഇന്ന്‍ കണ്ണട ഉപയോഗിക്കുന്നുണ്ട് . 

ഞാന്‍ സ്ഥിരമായി കണ്ണട വെക്കുന്ന ഒരാളാണ് , എന്‍റെ കണ്ണിന് മേലെ ഈ സാധനം ഫിറ്റ് ചെയ്തിട്ട് പത്ത് വര്‍ഷം കഴിഞ്ഞു , കണ്ണിനെന്തോ കാഴ്ചക്കുറവ് തോണിയപ്പോള്‍ ഡോക്ടറെ ഒന്നു കാണിച്ചതിനു ശേഷമാണ് ഈ സാധനം എന്‍റെ സന്തതസഹചാരിയായത് . ആദ്യമൊക്കെ കണ്ണട വെക്കാന്‍ ഇത്തിരി ഉല്‍സാഹം തോന്നിയെങ്കിലും പിന്നീട് ഒരു ശല്യം പോലെ തോന്നിയെന്നത് സത്യം . ഇടക്ക് പരിശോധന നടത്തിയപ്പോള്‍ ഡോക്ടറോട് ലേസര്‍ ചികില്‍സയെപ്പറ്റി ചോദിച്ചപ്പോള്‍ അത് ഇപ്പോള്‍ തന്നെ ചെയ്യണ്ട എന്ന്‍ പറയുകയും ചെയ്തു . ലേസര്‍ ചികില്‍സയുടെ പിന്നാമ്പുറങ്ങള്‍ എന്ന പോസ്റ്റ് ( ഇവിടെ  ക്ലിക്ക് ചെയ്തു വായിക്കാം )  വായിച്ചപ്പോള്‍ ഇനി ഒരിയ്ക്കലും ലേസര്‍ ചെയ്യില്ല എന്ന്‍ തീരുമാനിച്ചു . ഇത്രയും പറഞ്ഞത് എന്റെ സ്വന്തം കാര്യം .

ചില ആളുകള്‍ അലങ്കാരമായി കണ്ണടകള്‍ ഉപയോഗിക്കാറുണ്ട് , ചിലര്‍ മറ്റുള്ളവര്‍  ഉപയോഗിക്കുന്ന കണ്ണടകള്‍ വെക്കുന്നു , പറഞ്ഞു വന്നത് " ഒരു കണ്ണാടിക്കഥ " എന്ന ഹൃസ്വ ചിത്രത്തെ കുറിച്ചാണ് . വ്യത്യസ്ഥമായ ഒരു കഥയെ വളരെ ലളിതമായി  പറയുന്ന ഷോര്‍ട്ട് ഫിലിം ആണ് " ഒരു കണ്ണാടിക്കഥ " . സിനിമാ പാരസൈഡോ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇതില്‍ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും ആയത് . ബിലാഹരി കെ രാജ് സംവിധാനവും ,  മഹേഷ് ഗോപാല്‍ കഥയും തിരക്കഥയും , ജോബി തുരുത്തേല്‍ എഡിറ്റിങ്ങും , സുബിന്‍ സുധര്‍മന്‍ ക്യാമറയും  ചെയ്ത ഈ ഹൃസ്വ ചിത്രത്തിന്‍റെ പ്രിവ്യു ഫെബ്രുവരി 17നാണ് തിരുവനന്തപുരം കവിതയിലും എറണാകുളം നിളയിലും നടത്തിയത് . പ്ലസ് ടുവിന് പഠിക്കുന്ന അനു എന്ന പെണ്കുട്ടി സമൂഹത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാനായി കണ്ണാടി വെക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ ഗതികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം . ഒരു ഹൃസ്വ ചിത്രം എന്നതിലപ്പുറം ഒരു നല്ല സന്ദേശം കൂടി ഈ ചിത്രം നമുക്ക് നല്‍കുന്നു .


Saturday, January 5, 2013

ഇന്റെര്‍നെറ്റും ഫെയ്സ്ബുക്കും കുറേ നുണകളും


ഇന്റെര്‍നെറ്റിന് മുപ്പതു വയസ്സ് തികഞ്ഞിരിക്കുന്നു , ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ന് ഇന്റെര്‍നെടും സോഷ്യല്‍ മീഡിയയും അരങ്ങ് തകര്‍ത്ത് കൊണ്ടിരിക്കുന്നു . 2010 ജൂണില്‍ അമ്പത് കോടി തികഞ്ഞ ഫെയ്സ്ബുക്കിലെ അംഗങ്ങളുടെ എണ്ണം  2012 സെപ്റ്റെംബര്‍ പതിനാലിന്  നൂറ് കോടി കവിഞ്ഞു . 

               താക്കറെ വിരുദ്ധ പോസ്റ്റ് ഇട്ടതിന് മുംബയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്ത വാര്‍ത്ത നമ്മള്‍ കണ്ടതാണ് , ഡെല്‍ഹിയില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ ഫോട്ടോ എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഫോട്ടോ ഒരു മലയാളി പെണ്‍ കുട്ടിയുടേതാണ്  എന്ന കാര്യം പിന്നീട് എല്ലാവരും അറിഞ്ഞതാണ് . നിരവധി പേജുകളും ആളുകളും ആ ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തു . നിരപരാടിയായ ഒരു കുട്ടിയുടെ ജീവിതം വെച്ച് നടത്തുന്ന കളികള്‍ അംഗീകരീക്കാന്‍ കഴിയുമോ ? ?

                              നാല്  ദിവസം മുമ്പ് ഫെയ്സ്ബുക്കില്‍ വന്ന ഒരു വാര്‍ത്തയാണ് സ്വന്തം പേരില്‍ റജിസ്റ്റര്‍ ചെയ്ത സിമ്മില്‍ നിന്നും നാട്ടിലേക്കു ഇന്‍റര്‍നെറ്റ് കാള്‍ വിളിക്കരുത് എന്നു തുടങ്ങുന്ന ഫോട്ടോ പോസ്റ്റ് , 

ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ പലരും പേടിച്ച് നില്‍ക്കുന്ന സമായത്താണ് അതിന്റെ നിജസ്ഥിതി പുറത്തു വന്നത് .

             ഫെയ്സ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ സൈറ്റിലൂടെ കാണുന്ന എന്തും സത്യാവസ്ഥ അറിയുന്നതിന് മുമ്പ് അപ്പാടെ വിശ്വസിച്ച് ഷെയര്‍ ചെയ്യാതിരിക്കുക , മത വികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇടാതിരിക്കുക , കാണുന്ന എന്തിനും ലൈക്ക് അടിക്കുന്നതിന് മുമ്പ് അതിലെ ഉള്ളടക്കം വായിച്ചു നോക്കുക , അല്ലെങ്കില്‍ ചിലപ്പോള്‍ ജയിലേക്കാവും അടുത്ത യാത്ര .